വടകര : വിട വാങ്ങിയ ശ്രീശൻ ചോമ്പാല കൈകളിലെ വിരലുകൾ പത്തിലും സർഗ്ഗവൈഭവത്തിന്റെ മാന്ത്രികത ഒളിപ്പിച്ചു വർണ്ണ വിസമയം ചിത്രകലയെ നെഞ്ചിലേറ്റിയ ചോമ്പാലിൻറ്റെ ചിത്രകാരന്‍. വിദ്യാർത്ഥിയായ കാലം മുതൽ മനസ്സിൽ കണ്ട നിരവധി കാഴ്ചകള്‍കാന്‍വാസുകളില്‍ പകര്‍ത്തിയിരുന്നു. അതുപോലെതന്നെ കരകൗശലതയും സ്വായത്ത മാക്കിയ പ്രതിഭാധനനായ കലാകാരൻ. ഛായക്കൂട്ടുകൾ കൊണ്ട് പ്രകൃതിയിലെ വർണ്ണങ്ങൾ ഒപ്പിയെടുത്ത്, സൗന്ദര്യലഹരി തീർക്കുന്ന പോരാളിയായിരുന്നു. പ്രദേശത്തെ മിക്ക രാഷ്ട്രിയ പാർട്ടികളുടെയും ചുമരെഴുത്തുകളിലൂടെ,വർണ്ണങ്ങൾ സമന്വയിപ്പിച്ച ആ കൈകൾ പിന്നീട് പത്രമാധ്യമ രംഗത്തേക്ക് കടക്കുകയായിരുന്നു. ഏകദേശം 22 വയസ്സ് പ്രായമുള്ളപ്പോൾ‘കേരള ശബ്ദം’ വീക്കിലിയിൽ ലേ ഔട്ട് ഇല്ലൂസ്‌ട്രേഷൻ വിഭാഗത്തിൽ രണ്ടു വർഷത്തോളം ജോലി ചെയ്തു.
കലയോടുള്ള ഭ്രാന്തമായ ഒരു ആവേശം സിനിമ മേഖലയിൽ കടന്നു മലയാറ്റൂർ രാമകൃഷ്ണൻ, പി എൻ മേനോൻ ടി എസ് മോഹനൻ എന്നിവരുമായിട്ടുള്ള ചങ്ങാത്തം സിനിമയിൽ ആർട്ട് ഡയറക്ടറാക്കി.സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ, അന്ധവിശ്വാസ അനാചാരങ്ങൾ എന്നിവക്കെതിരെ, വികാര വിക്ഷോഭങ്ങളുടെ ഒരു വേലിയേറ്റവും ഇറക്കവും നിരന്തരം അനുഭവിക്കുന്ന പ്രക്ഷുബ്ധമാകുന്ന ഒരു മനസ്സിന്റെ ഉടമയാക്കി.കേരളത്തിന്റെ വിവിധഭാഗങ്ങളിലും, പ്രശസ്തരായ പല വ്യക്തികളുടെ ഭവനങ്ങളിലും അദ്ദേഹത്തിന്റെ നിറമുള്ളതായ ചിത്രങ്ങളും ശില്പങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കൈകൾക്ക് വശപ്പെടാത്തതായ ഒരു വസ്തുവും ശില്പ നിർമ്മാണത്തിൽ ഇല്ല എന്നുള്ളതാണ് വാസ്തവം. വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ അദ്ദേഹം തീർക്കുന്ന മനോഹരമായ പല രൂപങ്ങളും ശിൽപ്പങ്ങളും നമ്മുടെ കണ്ണുകൾക്ക് ഇന്നും പ്രിയങ്കരം ആവുന്നതോടൊപ്പം അത്ഭുതവും ജനിപ്പിക്കുന്നു, ചോമ്പാലിന്‍റെ പ്രിയപ്പെട്ട ചിത്രകാരന്‍ ശ്രീശന്‍ ചോമ്പാലയുടെ ചിത്ര പ്രദര്‍ശനം വത്സല സൃഷ്ടി ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗ്യാലറിയില്‍.ഒരുവര്ഷം മുൻപ് നടത്തിയിരുന്നു സമൂഹത്തിൻറെ വിവിധ തുറകളിലുള്ള ആളുകൾ ശ്രീശൻ ചോമ്പാലക്ക് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിൽ എത്തി. അദ്ദേഹത്തിൻറെ ദേഹ വിയോഗത്തിൽ ,കെ മുരളീധരൻ , മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ.,സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരായ ടി പി ബിനീഷ്, പ്രദീപ് ചോമ്പാല പി ബാബുരാജ് എന്നിവർ അനുശോചിച്ചു