ഇ.രാജഗോപാലൻ നായർ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ ഉടമ: എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രൻ

news image
Aug 19, 2023, 11:29 am GMT+0000 payyolionline.in
കൊയിലാണ്ടി: അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കാലം മുതൽ രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്തിത്വമായിരുന്നു ഇ രാജഗോപാലൻ നായരെന്ന് കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. പറഞ്ഞു. കോൺഗ്രസ് എസ് നേതാവായിരുന്ന ഇ. രാജഗോപാലൻ നായരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ വസതിയിലെ സ്മൃതി ഭൂമിയിൽ പുഷ്പാർച്ചനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആശയപരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടായപ്പോല്ലാം സംശുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കോൺഗ്രസ് എസ്സിൻ്റെ രൂപീകരണത്തോടെ നേതൃത്വ രംഗത്ത് ഗുരുനാഥനെ പോലെയാണ് പ്രവർത്തിച്ചത് എന്ന് അദ്ദേഹം അനുസ്മരിച്ചു.  അനുസ്മരണയോഗത്തിൽ എസ്.രവീന്ദ്രൻ ഉൾപ്പെടെയുള്ള മറ്റ് നേതാക്കളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe