പൊയിൽക്കാവ് യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മേലൂർ എടവനക്കണ്ടി ഗോവിന്ദൻ നായർ അന്തരിച്ചു

news image
Aug 19, 2023, 11:11 am GMT+0000 payyolionline.in
കൊയിലാണ്ടി: മേലൂർ എടവനക്കണ്ടി ഗോവിന്ദൻ നായർ (85) അന്തരിച്ചു. നിരവധി വർഷക്കാലം
പൊയിൽക്കാവ് യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ചെങ്ങോട്ടുകാവ് സൈമലൈബ്രറിയുടെ സ്ഥാപകാംഗവും സീനിയർ സിറ്റിസൺസ് ഫോറം, സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിലെ സജീവ പ്രവർത്തകനും സംഘാടകനായിരുന്നു.
വയോജനങ്ങളുടെ വ്യത്യസ്ത കൂട്ടായ്മകൾ ഉണ്ടാക്കി പൊതുപ്രവർത്തകരാക്കി മാറ്റുകയെന്നത് ഇദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. ഭാര്യ: ലക്ഷ്മി പടിഞ്ഞാറയിൽ (റിട്ട അധ്യാപിക, പൊയിൽക്കാവ് യു പി സ്കൂൾ).
മക്കൾ: ജയലേഖ (റിട്ട പ്രധാനാധ്യാപിക പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ), ഡോ ജി ജഗദീഷ് ( അസി.പ്രൊഫസർ, രാജീവ് ഗാന്ധി ആയുർവേദ കോളേജ്, മാഹി ), പരേതനായ ഇ കെ ജയദേവൻ. മരുമക്കൾ: പ്രദീപ് കുമാർ (റിട്ട മാനേജർ, കേരള ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: പരേതരായ ഉണ്ണി മാധവിക്കുട്ടിയമ്മ, അമ്മാളു അമ്മ. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe