തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ ഘോഷയാത്രയോടെ ഓണം വിപണനമേള ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭവും അയൽക്കൂട്ടവും ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് മേളയിൽ വിപണനം ചെയ്യുന്നത്. തിക്കോടി ഗ്രാമപഞ്ചായത്ത് പരിസരത്ത് വച്ചാണ് ആഗസ്ത് 25 മുതൽ 27 വരെ ഓണം വിപണന മേള സംഘടിപ്പിച്ചിട്ടുള്ളത്.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കറിന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ആദ്യ വില്പനനടത്തി. മികച്ച എച്ച് എസ് ഒ
മാരെ ആദരിക്കുകയും അഗതിരഹിത കേരളം പദ്ധതി ഗുണഭോക്താക്കൾ സ്നേഹിത കാളിങ് ബെൽ ഗുണഭോക്താക്കൾ അതിദരിദ്രർ എന്നിവർക്ക് ഓണക്കോടി വിതരണം ചെയ്തത്. ചടങ്ങിൽ വച്ച് സി ഇ എഫ്
ഫണ്ട് വിതരണം നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ, ആരോഗ്യകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ കെ പി
ഷക്കീല, ബ്ലോക്ക് മെമ്പർ എം. കെ. ശ്രീനിവാസൻ,വാർഡ് മെമ്പർമാരായ സന്തോഷ് തിക്കോടി, എൻ. എം. ടി. അബ്ദുല്ലക്കുട്ടി,മെമ്പർ സെക്രട്ടറി അനീഷ് കുമാർ ടി. പി., ബിജു കളത്തിൽ, ടി. ഷീബ,ടി. ഗിരീഷ് കുമാർ, എടവനക്കണ്ടി രവീന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. സി. ഡി. എസ്. ചെയർപേഴ്സൺ പുഷ്പ. പി കെ.സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർ പേർസൺ ബിജിന വായോത്ത് നന്ദി രേഖപ്പെടുത്തി.