സ്നേഹതീരം റസിഡൻസ് അസോസിയേഷൻ കൊളാവിപ്പാലം ഓണാഘോഷം സംഘടിപ്പിച്ചു

news image
Aug 31, 2023, 9:40 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ കൊളാവിപ്പാലം ഓണാഘോഷവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. ടി. ബിജു അദ്ധ്യക്ഷം വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി വിനോദൻ, കൗൺസിലർ ചെറിയാവി സുരേഷ് ബാബു, കെ ടി.രാജീവൻ, രാജൻ. കൊളാവിപ്പാലം, കെ.എം. രത്നാകരൻ, എം. ടി. നാണു, ഭാസ്ക്കരൻ എം.ടി. കെ.എന്നിവർ ആശംസാപ്രസംഗം നടത്തി. ക്ഷീരകർഷക ടി.വി ഷൈമ, എസ്‌. എസ്.എൽ.സി, പ്ലസ്ടു എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സെക്രട്ടറി എം.പി മോഹനൻ സ്വാഗതവും എം.സി.സജിത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe