കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻവശം വൈദ്യുതി ലൈനിൽ മരകൊമ്പ് പൊട്ടി വൈദ്യുതി മുടങ്ങി. 3.30 ഓടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ പേരാലിൻ്റെ മരകൊമ്പ് ആണ് 11 കെ.വി.ലൈനിലെക്ക് പൊട്ടിവീണത്.
കൊയിലാണ്ടി അഗ്നി രക്ഷാ വിഭാഗം സ്ഥലത്തെത്തി കെ.എസ്.ഇ.ബി. ജീവനക്കാരും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.