തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ  മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം സമർപ്പിച്ചു

news image
Sep 11, 2023, 3:31 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ  മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ സമർപ്പിച്ചു. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം 2012-ൽ കഴിഞ്ഞതിന് ശേഷം ക്ഷേത്രം നടപ്പന്തൽ, തിടപ്പള്ളി എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി.

ജില്ലയിൽ തന്നെ കാവ് സംരക്ഷിക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. സമർപ്പണ ചടങ്ങിൽ. പി.വി.രാജൻ സ്വാഗതം പറഞ്ഞു. എം.കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരം, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സി.കെ. ഗിരീഷ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ശ്രീജ മാവുള്ളാട്ടിൽ , വി.കെ. അച്ചുതൻ,  കെ.വി.വേലായുധൻ എന്നിവർ സംസാരിച്ചു. സി.കെ. സുരേഷ് ബാബു  കെ.സുനിത, സി.പി. അനിത, ലിബിഷ.പി.പി. എന്നിവർ സന്നിഹിതരായിരുന്നു.ക്ഷേത്രക്കമ്മിറ്റി ട്രഷറർ  ചന്ദ്രൻ പട്ടോന   റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരി കെ .ടി. ഹരീഷ് സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe