കൊയിലാണ്ടിയിൽ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ

news image
Dec 23, 2023, 3:39 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, സുധീഷ്  എന്നിവർ സംസാരിച്ചു.

 

ഉദ്യോഗസ്ഥർ ഭാഗത്ത് നിന്ന് തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിക്കുക, ബോണ്ട് സംവിധാനം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ശക്തമായ സമരത്തിലേക്ക് പോകാൻ തീരുമാനിച്ചു. ശൈലേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഷൈജു അധ്യക്ഷതവഹിച്ചു. സിഐടിയു ഏരിയ കമ്മിറ്റിയംഗം ലെജിഷ എപി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe