കൊയിലാണ്ടി ഹാർബറിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം

news image
Mar 3, 2024, 8:46 am GMT+0000 payyolionline.in

കൊയിലാണ്ടി:അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022 – ഒക്ടോബർ 4 ന് കേസിനാസ്പദമായ സംഭവം. രാത്രി 12 മണിയോടെ  ആസാം സ്വദേശിയായ മൽസ്യതൊഴിലാളിയായ ദുളുരാജ് ബോൺഷി യെ സുഹൃത്തുക്കളും ആസാം സ്വദേശികളുമായ ലക്ഷി ബ്രഹ്മയും, മനാരഞ്ജൻ റായിയും ചേർന്ന് കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽ വച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

എസ് ഐ.മാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് സംഭവത്തിൻ്റെ സ്പോട്ട് ഇൻക്വസ്റ്റ് നടത്തിയത്..സി.ഐ.മാരായ കെ.സി. സുബാഷ് ബാബു ,എൻ.സുനിൽ കുമാർ , എസ്.ഐ. സന്തോഷ് കുമാർ, എ.എസ്.ഐ. മാരായ കെ.പി. ഗിരീഷ് ,പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയദീപ് ഹാജരായി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe