പയ്യോളി: ഇടതുപക്ഷ ജനാധിപത്യം മുന്നണി വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ വിജയത്തിനായി മുഴുവൻ അംഗനവാടി ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു) മേലടി പ്രോജക്ട് കൺവൻഷൻ ആഹ്വാനം ചെയ്തു.
പയ്യോളി എ കെ ജി മന്ദിരത്തിൽ വെച്ചുചേർന്ന കൺവൻഷൻ സിഐടിയു സംസ്ഥാന കമ്മറ്റി അംഗം സി സി രതിഷ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കമ്മിറ്റി പ്രസിഡന്റ് പി കെ പുഷ്പ അധ്യക്ഷയായ ചടങ്ങില്‍ സിഐടിയു ഏരിയാ സെക്രട്ടറി കെ കെ പ്രേമൻ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് കമ്മിറ്റി സെക്രട്ടറി ഇ എം രജനി സ്വഗതവും ട്രഷറർ എസ് ആർ നിജോള നന്ദിയും പറഞ്ഞു.