പയ്യോളിയിൽ തെരുവിൽ അവശനിലയിൽ കഴിഞ്ഞയാൾക്ക് നഗരസഭ അധികൃതർ രക്ഷകരായി

news image
Apr 18, 2024, 8:19 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗണിലും പരിസരത്തും ഏറെക്കാലമായി തെരുവിൽ കഴിയുന്ന ആൾക്ക് നഗരസഭ അധികൃതർ രക്ഷകരായി.

സ്ഥിരമായി തെരുവിൽ കഴിയുന്ന ഇയാൾ ഏറെ അവശനായി മാണിക്കോത്ത് ബസ്റ്റോപ്പിൽ ദിവസങ്ങളായി കിടക്കുകയാണെന്ന് ഡിവിഷൻ കൗൺസിലർ ഷൈമ മണന്തല നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ നേതൃത്വത്തിൽ
ഇയാളെ ആദ്യം പയ്യോളിയിലെ ശാന്തി പാലിയേറ്റീവ് കേന്ദ്രത്തിലേക്കും പിന്നീട് ‘തണലി’ന്റെ സംരക്ഷണയിലേക്കും മാറ്റുകയായിരുന്നു.

വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹിജ എളോടി, ഡിവിഷൻ കൗൺസിലർമാരായ സിപി ഫാത്തിമ, സികെ ഷഹനാസ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ,
ശാന്തി പാലിയേറ്റീവ് കേന്ദ്രത്തിലെ വളണ്ടിയർമാർ എന്നിവർ ചേർന്നാണ് ഇയാളെ ‘തണലി’ലേക്ക് മാറ്റിയത്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe