തിക്കോടി: തിക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ നടന്നു. ഗായിക തേജാലക്ഷ്മി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമീല സമദ് തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ്, ആർ വിശ്വൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു.
ബി ആർ സി ട്രെയിനർ സുനിൽ മാസ്റ്റർ, സ്കൂൾ മാനേജർ വാസുദേവൻ മാസ്റ്റർ, മാനേജ്മെൻ്റ് കമ്മിറ്റി അംഗം വി.പി രാമചന്ദ്രൻ, എം.കെ നായർ എന്നിവർ ആശംസകൾ നേർന്നു. “രക്ഷാകർതൃ വിദ്യാഭ്യാസം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശാക്കിർ മാസ്റ്റർ നേതൃത്വം നൽകി. സ്റ്റാഫിൻ്റെ വകയിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുറക്കാട് മേഖല ഡി.വൈ.എഫ്.വൈ യുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ആർ സുഷമ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ശാക്കിർ നന്ദിയും പറഞ്ഞു.