തിക്കോടിയിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു

news image
Jun 18, 2024, 4:57 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് സി എച്ച് സി മേലടിയും നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പള്ളിക്കരയിൽ  നടന്ന മേഗാ ക്യാമ്പയിൻ ബോധ വൽക്കരണ പരിപാടിയിൽ നാലാം വാർഡ് മെമ്പർ ദിബിഷ എം ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ. പി അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് കണിയാരിക്കൽ , മനോജ് തില്ലേരി ആശാവർക്കർമാരായ അനിത പുഷ്പ സജിത വാർഡ് ആരോഗ്യ സമിതി അംഗങ്ങളായ സിനൂജലജീഷ് , പുഷ്പടീച്ചർ , രമ്യ എടവന എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ , ജെഎച്ച് ഐ പ്രകാശൻ , അഞ്ജന സിസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe