ചിങ്ങപുരം: ഹിരോഷിമ ദിനത്തിൽ
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശമുയർത്തി
സ്നേഹദീപമൊരുക്കി.
വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ
നേതൃത്വം നൽകുന്ന ഇന്ത്യൻ സേനക്ക് അഭിവാദ്യം അർപ്പിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു.
എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സി. ഖൈറുന്നിസാബി,വി.ടി.ഐശ്വര്യ, ടി.പി. ജസമറിയം,പി. നൂറുൽ ഫിദ,പി. സിന്ധു എന്നിവർ പ്രസംഗിച്ചു.