എ.വി അബ്ദുറഹിമാൻ ഹാജി ആർട്ട്സ് & സയൻസ് കോളേജ് ഡിസൈൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

news image
Aug 7, 2024, 2:27 pm GMT+0000 payyolionline.in

മേപ്പയൂർ: എ.വി അബ്ദുറഹിമാൻ ഹാജി ആർട്ട്സ് & സയൻസ് കോളേജ് ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിസൈൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം അബ്ദുൾ സലാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാധ്യമം ദിനപത്രത്തിലെ സീനിയർ ഡിസൈനറും, കെ എൻ ഇ എഫ് കോഴിക്കോട് സെക്രട്ടറിയും, അധ്യാപകനുമായ മനീഷ് എം. പി വിശിഷ്ടാതിഥിയായി.

തുടർന്ന് ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ദേവജ വി ബാബു, അസിസ്റ്റന്റ് പ്രൊഫസർമാരായ അതുല്യ. ഇ. പി, അനുശ്രീ രാംദാസ്, ക്ലാസ് പ്രതിനിധി ഹിബ ഫാത്തിമ, വിദ്യാർത്ഥിയായ അനന്തു സുരേഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe