കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു

news image
Jan 22, 2023, 3:49 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ : കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു.
ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ടി.സി. സുജയ, ടി.സതീഷ്ബാബു, കെ.വി.രജീഷ് കുമാർ, ആർ.പി.ഷോഭിദ്, പി.കെ.രാധാകൃഷ്ണൻ, എം.കെ.കുഞ്ഞമ്മദ്, ജെ.എൻ.ഗിരീഷ്, ജി.പി. സുധീർ, ഇ.എം.ബിന്ദു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കെ. നാസിബ് , സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ട്രഷറർ കെ.ഹരീഷ്  എന്നിവരെ തെരഞ്ഞെടുത്തു.

കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്യുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe