തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രാജേഷ് ശങ്കർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ ആർ. വിശ്വൻ, പ്രനില സത്യൻ, കെ.പി. ഷക്കീല തുടങ്ങിയവർ ആശംസകളർപ്പിച്ചു.
ബി.എം.സി കൺവീനർ ഭാസ്കരൻ തിക്കോടി ആമുഖഭാഷണം നടത്തി. റിസോഴ്സ് പേഴ്സൺമാരായ ജയചന്ദ്രൻ, പി.എ ശിവാനി എന്നിവർ ക്ലാസ് നയിച്ചു. വാർഡ് മെമ്പർമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വാർഡ് തല എന്യൂമറേറ്റർമാർ, ആസൂത്രണ സമിതിയംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ദുരന്ത നിവാരണ സമിതിയംഗങ്ങൾ ഉൾപ്പെടെ നൂറിനടുത്ത് ആളുകൾ ശില്പശാലയിൽ സംബന്ധിച്ചു. ബി.എം.സി അംഗം സത്യൻ കൂടത്തിൽ നന്ദി പറഞ്ഞു.