ഇരിങ്ങൽ ഹെപ്പർസ് ചാരിറ്റബിൾ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിലെ കുഴികള്‍ക്ക് പരിഹാരം

news image
Aug 26, 2024, 12:10 pm GMT+0000 payyolionline.in

പയ്യോളി: നിരവധി ഇരുചക്രവാഹനങ്ങളുടെ അപകടത്തിന് കാരണമാവുകയും വാഹന യാത്രക്കാർക്ക് ഭീഷണിയാവുകയും ചെയ്ത കുഴികളാണ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഹെപ്പർസ് ചാരിറ്റബിൾ പ്രവർത്തകരുടെ നേതൃത്വത്തിൽ നികത്തിയത്. റോഡ് വരമ്പിനു സമീപമുള്ള കുഴികളായതു കാരണം അപകട ഭീഷണിയും കൂടുതലായിരുന്നുവെന്നും, കുഴികളിൽ വീണു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ അവധി ദിനത്തിലാണ് ഹെൽപ്പേഴ്‌സ് പ്രവർത്തകർ ശ്രമ ദാനമായി കുഴി കളടച്ചത്. കോൺക്രീറ്റു മിക്സിങ് ഉപയോഗിച്ചാണ് കുഴികൾ നികത്തിയത്. ചിലവുകളും ഇവരാണ് വഹിച്ചത്. കുഴികളടക്കാൻ ഉത്തരവാദപ്പെട്ടവർ കണ്ണടച്ചപ്പോൾ ഹെൽപ്പേഴ്‌സ് ചാരിറ്റി പ്രവത്തകർ ഏറ്റെടുക്കുകയായിരുന്നു.
പത്തു വർഷത്തിലധികമായി ഇരിങ്ങൽ ഭജനമഠം പ്രദേശത്തു ചാരിറ്റി രംഗത്ത് ശ്രദ്ധേയമായ പ്രവർത്തങ്ങളാണ് ഇവർ നടത്തുന്നത്.

കിടപ്പു രോഗികൾക്കും മറ്റും ആവശ്യമായ ഉപകരണങ്ങൾ ഇവരുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സമാഹരണത്തിനു ബിരിയാണി ചലഞ്ചുലകളടക്കം നടത്തിയാണ് ഫണ്ട് സമാഹരിക്കുന്നതു .ഉദാര മനസ്കരായ നിരവധി പേര് ഇവരുടെ പ്രവർത്തനങ്ങൾക്കു പിന്തുണയായിട്ടുണ്ട്.
റോഡിലെ കുഴികളടക്കുന്ന പ്രവർത്തനങ്ങൾക്കു ഹെപ്പേഴ്‌സ് ചാരിറ്റി പ്രേസിടെന്ടു മനോജ് സി, ബിജു.ടി, ട്രഷറർ അജീഷ് കെ എന്നിവരുടെ നേതൃത്വത്തിൽ ശ്രീജിത്ത് എം.ടി, സുനിൽ എം.പി, സനേഷ്, അനിൽ കെ.വി, പ്രജീഷ്.പി, പ്രമോദ് ചെത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe