തിക്കോടി: തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മറ്റി തിക്കോടി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിക്കോടി ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലെയുംപ്രധാന റോഡുകളിലൂടെ രാത്രി കാലങ്ങളിൽ കാൽനടയായി സഞ്ചരിക്കുന്ന നാട്ടുകാർക്ക് ആശ്വാസമായിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി. ലൈറ്റുകൾ പ്രകാശിപ്പിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആഴ്ചകളായി നാട്ടുകാരെ ഭീതിയിലാക്കിക്കൊണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്ല്യം രൂക്ഷമാവുകയും വിദ്യാർഥികൾ, സ്ത്രീകൾ ഉൾപ്പടെ നിരവധി പ്രദേശവാസികളായ നാട്ടുകാർക്കും തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയ സാഹചര്യത്തിൽ തിക്കോടി പഞ്ചായത്ത് ഭരണാധികാരികൾ നിസംഗതയും നിഷ്ക്രിയത്വവും അവസാനിപ്പിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് തിക്കോടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ചിന് ബിനു കാരോളി സ്വാഗതവും തിക്കോടിമണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജയേന്ദ്രൻ തെക്കെകുറ്റി അദ്ധ്യക്ഷവും വഹിച്ചു പയ്യോളിബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.ടി. വിനോദൻ ഉദ്ഘാടനം ചെയ്തു ഡി സി സി സെക്രട്ടറി സന്തോഷ് തിക്കോടി, രാജീവൻ കൊടലൂർ , പ്രേമ ബാലകൃഷ്ണൻ , ആർ.ടി. ജാഫർ ,രമ ചെറുകുറ്റി, ടി.ഗിരീഷ്കുമാർ , സി.കെ. ജയകൃഷ്ണൻ , പ്രവീൺ നടുക്കുടി, എം.കെ. വാസു മാസ്റ്റർ, രാജീവൻ മഠത്തിൽ എന്നിവർ സംസാരിച്ചു.