മേപ്പയ്യൂരിൽ സി.എച്ച് അനുസ്മരണവും പ്രവർത്തക സംഗമവും ഒക്ടോബർ 2 ന്

news image
Sep 30, 2024, 1:15 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിൻ്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണവും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സംഗമവും ഒക്ടോബർ 2 ന് വൈകിട്ട് 6.30ന് മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്യും.

എൻ അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. യോഗത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഐ.ടി അബ്ദുൽ സലാം സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe