വടകര: കുട്ടോത്ത് കാവിൽ റോഡിൽ പ്രവർത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രി നാബ് അക്രഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന്
സിപിഐ എം കുട്ടോത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
ടി കെ കുഞ്ഞിരാമൻ, ടി വി ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ജില്ലാ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒ പി ബാബു, സഫിയ മലയിൽ, പി എസ് അർജുൻ, രജിത കോളിയോട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി എം ഷാജി സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.