വടകരയിൽ ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്- വീഡിയോ

news image
Oct 26, 2024, 1:07 pm GMT+0000 payyolionline.in

വടകര : വടകരയിൽ ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്. വൈകുന്നേരം ആറേകാലോടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ സഹകരണ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.

ബസ്സിന് മുൻവശത്ത് ഇരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സഹകരണ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe