‘മാലിന്യമുക്തം നവകേരളം’; കോട്ടക്കൽ ജംഗ്ഷൻ ഹരിത ടൗണായി- വീഡിയോ

news image
Nov 2, 2024, 1:23 pm GMT+0000 payyolionline.in

പയ്യോളി:  മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി കേരള പിറവി ദിനത്തിൽ നഗരസഭയിലെ കോട്ടക്കൽ ജംഗ്ഷനെ ഹരിത ടൗണായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. കോട്ടക്കൽ ടൗൺ ഇനി മുതൽ ദിവസേന വൃത്തിയാക്കും. അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് സംവിധാനമൊരുക്കും. ടൗൺ സൗന്ദര്യവൽക്കരണവും ബോധവൽകരണ ബോർഡുകളും സ്ഥാപിക്കും. ചടങ്ങിൽ വെച്ച് കുഞ്ഞാലി മരക്കാർ മ്യൂസിയം ഹരിത മ്യൂസിയമായും, നഗരസഭയിലെ വിദ്യാലയങ്ങൾ ഹരിത വിദ്യാലയമായും, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടമായും , സ്ഥാപനങ്ങൾ ഹരിത സ്ഥാപനമായും പ്രഖ്യാപിച്ചു.

നഗരസഭ വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലീൻസിറ്റി മാനേജർ ലതീഷ് കെ.സി പദ്ധതി വിശദീകരണം നടത്തി. ശുചിത്വ അംബാസിഡർ പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര പ്രതിജ്ഞ ചൊല്ലി കൊടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കോട്ടക്കൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മഹിജ എളോടി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷെജ്മിന അസ്സയിനാർ, കൗൺസിലർമാരായ വടക്കയിൽ ഷഫീഖ്, സുജല ചെത്തിൽ , ഗിരിജ വി.കെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രമ്യ.പി.പി എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ സ്വാഗതവും കൗൺസിലർ വിലാസിനി നാരങ്ങോളി നന്ദിയും പറഞ്ഞു.
ശുചിത്വ പ്രഖ്യാപനത്തോട് അനുബന്ധിച്ച് വർണ്ണശഭളമായ ഘോഷയാത്രയും നടന്നു.
കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാര സംഘടന പ്രതിനിധികൾ ആശാവർക്കർമാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe