വാർഡ് വിഭജനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം: സി.പി.എ അസീസ്

news image
Dec 17, 2024, 1:54 pm GMT+0000 payyolionline.in

മേപ്പയ്യൂർ: ഇലക്ഷൻ കമ്മീഷന്റെ വാർഡ് വിഭജന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിഭജനം നടത്താൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഭരണ സ്വാധീനം ഉപയോഗിച്ച് വാർഡ് വിഭജന പ്രക്രിയ അട്ടിമറിച്ച നടപടിക്കെതിരെ യു.ഡി. എഫ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് വിഭജന അട്ടിമറിക്കെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ്കമ്മറ്റി സംഘടി പ്പിച്ച വില്ലേജ് ഓഫീസ് ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് വിഭജന അടിമറിക്കെതിരെ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ്ണ മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉൽഘാടനം ചെയ്യുന്നു

കൺവീനർ കമ്മന അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. ഡി.സി.സി. സെക്രട്ടറി ഇ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാമചന്ദ്രൻ, ടി.കെ.എ ലത്തീഫ്, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, എം.എം അഷ്റഫ്, കെ.പി. വേണുഗോപാൽ, റാബിയ എടത്തിക്കണ്ടി, ശ്രീനിലയം വിജയൻ, സറീനഒളോറ ,വള്ളിൽ രവി ,അഷീദ നടുക്കാട്ടിൽ, സി.പി. നാരായണൻ,ഷർമിന കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. കെ അബ്ദുറഹ്മാൻ, ഇ.കെ. മുഹമ്മദ് ബഷീർ, ഇല്ലത്ത് അബ്ദുറഹ്മാൻ, ടി.എം അബ്ദുള്ള, പി.കെ. രാഘവൻ മുജിബ് കോമത്ത്, ഷബീർ ജന്നത്ത്,റിഞ്ചു രാജ്, പ്രസന്നകുമാരി മൂഴിക്കൽ, ആർ.കെ ഗോപാലൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, കെ.എം.എ അസീസ്, കിഴ്പോട്ട് അമ്മത്, യു.എൻ മോഹനൻ, ടി.കെ അബ്ദുറഹിമാൻ, ആർ.കെ രാജീവൻ,കെ.പി.രാധാമണി എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe