കൊയിലാണ്ടി : ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നന്തിയിൽ മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന 10 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. തിക്കോടി പാലൂർ തെക്കെ കൊല്ലൻ്റെ കണ്ടി വീട്ടിൽ രഘുനാഥനാണ് (62 ) പിടിയിലായത്.
കൊയിലാണ്ടി റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോജ് കുമാർ പി സിയുടെ നേതൃത്വത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബാബു .പി. സി , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിശ്വനാഥൻ ടി, സി ഇ ഒ വിവേക് കെ എം , വനിത സി ഇ ശ്രീജില എം എ , ഡ്രൈവർ സന്തോഷ്കുമാർ .കെ എന്നിവർ സ്പെഷ്യൽ ഡ്രൈവിൽ ഉണ്ടായിരുന്നു.