കൊയിലാണ്ടി: തുണിക്കടയുടെ കിച്ചണിൽ തീപിടുത്തം. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗീതാ വെഡിങ് സെന്ററിന്റെ കിച്ചണിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിൽ തീപിടിച്ചത്.ജീവനക്കാർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിലിണ്ടറിൽ തീ പടരുകയായിരുന്നു.
ഉടൻതന്നെ വെഡിങ് സെന്ററിലെ ജീവനക്കാർ ഡി സി പി എക്സ്റ്റിങ്ങുഷർ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന വാഹനം എത്തുകയും കൂടുതൽ അപകടമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ എ എസ് ടി ഒ പി..എം.അനിൽകുമാർ ഗ്രേഡ് എ എസ് ടി ഒ . എം, . മജീദ്, എഫ് ആർ ഒ |, ബി. ഹേമന്ത് ,കെ.ബിനീഷ് ഇ.എം.നിധിപ്രസാദ് , എൻ.പി.,അനൂപ് കെ,ഷാജു ,,ഐ.ഇന്ദ്രജിത്ത്, ഹോം ഗാർഡ്മാരായ സോമകുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അഗ്നി രക്ഷാ സേന എത്തിയത്.