തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ കലോത്സവം ‘ഉയരെ’ അകലാപ്പുഴ ‘ലെയ്ക്ക് വ്യൂ’ പാലസിൽ നടന്നു. മേലടി ബ്ലോക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സ്വാഗതമാശംസിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല, എൻ.എം.ടി.അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, ബിനു കാരോളി, യു.കെ. സൗജത്, ആസൂത്രണ സമിതി അംഗം ഭാസ്കരൻ തിക്കോടി, എന്നിവർ സംസാരിച്ചു. മെമ്പർമാരായ ദിബിഷ. എം, ജയകൃഷ്ണൻ ചെറുകുറ്റി, ജിഷ കാട്ടിൽ, സുവീഷ് പി.ടി സിനിജ എംകെ, തുടങ്ങിയവർ സംബന്ധിച്ചു. സി ഡി എസ് ചെയർപെഴ്സൺ പുഷ്പ പി.കെ നന്ദി പറഞ്ഞു. ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി എൻ കെ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ്, എഡിഎസ് അംഗങ്ങളുടെ പാട്ട്, നൃത്ത പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.