പുറക്കാമല സമരത്തിന് പൂർണ്ണ പിന്തുണ: ടി.ടി ഇസ്മായിൽ

news image
Feb 26, 2025, 4:38 pm GMT+0000 payyolionline.in

മേപ്പയ്യൂർ: മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയെ തകർത്ത് കരിങ്കൽ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി ടി. ടി ഇസ്മായിൽ പറഞ്ഞു. പുറക്കാമല തകർന്നാൽ ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറ തന്നെ ഇല്ലാതാവുമെന്നും, മലയുടെ താഴ്‌വാരത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ജീവന് തന്നെ ഭീഷണിയാണ് വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുറക്കാമല സംരക്ഷണ സമിതി സമരപന്തൽ സന്ദർശിച്ച് ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ സംസാരിക്കുന്നു

പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കീപ്പോട്ട് പി.മൊയ്തീൻ അധ്യക്ഷനായി. ടി.കെ.എ. ലത്തീഫ്, എം.കെ.സി കുട്വാലി, എം.കെ അബ്ദുറഹിമാൻ, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, ഹുസ്സൈൻ കമ്മന, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, വി.എം അസ്സൈനാർ, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe