സർക്കാർ അനീതിക്കെതിരെ പയ്യോളി സബ് ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് പ്രതിഷേധം

news image
Mar 4, 2025, 10:16 am GMT+0000 payyolionline.in

പയ്യോളി  :   പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  പയ്യോളി സബ് ട്രഷറി ഓഫീസിന്  മുമ്പിൽ ധര്‍ണ്ണ നടത്തി.   സംസ്ഥാന വൈസ് പ്രസിഡണ്ട്  എം.കെ. സദാനന്ദൻ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.എസ്.സി മെമ്പർമാർക്കും ഗവ. പ്ലീഡർമാർക്കും മന്ത്രിമാർ, എം.എൽഎമാർ, അവരുടെ സ്റ്റാഫ് എന്നിവർക്കും വാരിക്കോരി കൊടുക്കാൻ ഫണ്ടുള്ള സർക്കാർ പാവപ്പെട്ട പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണെന്നും പെൻഷൻ കാർ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണമെന്നും എം.കെ. സദാനന്ദൻ പറഞ്ഞു.

 

ജില്ലാ വൈസ് പ്രസിഡണ്ട് പി. ഗോപാലൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.അനിൽകുമാർ, വിവിധ ബ്ലോക്ക് ഭാരവാഹികളായ ടി.ഭാസ്കരൻ, വി.രാജഗോപാലൻ, കെ.രാജൻ, കെ.വി ഗോപാലകൃഷ്ണൻ, പി.ബാലകൃഷ്ണൻ കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പയ്യോളി ബ്ലോക്ക് സെക്രട്ടറി കെ. സഹദേവൻ നന്ദി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe