കൊയിലാണ്ടി: സ്റ്റേഷനിൽ വച്ച് കുടുങ്ങിയ പ്രതിയുടെ കൈ വിലങ്ങ് മുറിച്ചു കൊടുത്തു.
ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വച്ച് പ്രതിയുടെ കൈ വിലങ്ങ് കയ്യിൽ കുടുങ്ങിയത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും കൈവിലങ്ങ് മുറിച്ച് മാറ്റുകയും ചെയ്തു.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പി.കെ ഇർഷാദ് , സി സിജിത്ത് , നവീൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.