പയ്യോളി മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

news image
Apr 8, 2025, 3:29 pm GMT+0000 payyolionline.in

പയ്യോളി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദി ക്കുക, തൊഴിൽ ദിനം ഇരുനൂറാക്കുക, കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, വെട്ടിക്കുറച്ച അഞ്ചര കോടി തൊഴിൽ ദിനം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയർത്തി എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പയ്യോളി ഏരിയയിലെ കടലൂർ, തിക്കോടി, പയ്യോളി, തുറയൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.

പയ്യോളി: പയ്യോളി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന മാർച്ചും ധർണയും സിഐടിയു ഏരിയ സെക്രട്ടറി കെ കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. ഷൈമ ശ്രീജു അധ്യക്ഷയായി. ഏരിയ പ്രസിഡൻ്റ് പി കെ ഷീജ, ഉഷ വളപ്പിൽ, ഷൈമ മണന്തല, ആതിര , പി എം ഉഷ എന്നിവർ സംസാരിച്ചു. കെ എം രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

 

തിക്കോടി: തിക്കോടി പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച മാർച്ചും ധർണയും കെ ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. ബിജു കളത്തിൽ അധ്യക്ഷനായി. എൻ.എം.ടി അബ്ദുള്ള കുട്ടി, ആർ വിശ്വൻ എന്നിവർ സംസാരിച്ചു. പി.പി ഷാഹിത സ്വാഗതവും പി ശ്രീനിഷ നന്ദിയും പറഞ്ഞു.

മൂടാടി: മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തിയിലെ കടലൂർ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ മാർച്ചും ധർണയും സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. എ ഹർഷലത അധ്യക്ഷയായി. പി വി ഗംഗാധരൻ, വി വി സുരേഷ് എന്നിവർ  സംസാരിച്ചു. എ പി സുനിത  സ്വാഗതം പറഞ്ഞു.

 

തുറയൂർ: തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി അങ്ങാടി പോസ്റ്റ് ഓഫീ സിന് മുൻപിൽ നടത്തിയ മാർച്ചും ധർണയും  എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ടി കെ ദിപിന അധ്യക്ഷയായി. എൻ കെ കുമാരൻ സംസാരിച്ചു. എം പി മനോജ് സ്വാഗതവും അഞ്ജു മാടത്തിൽ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe