പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യം നേടിയ വിപ്ലവകരമായ പുരോഗതിയിലൂടെ രാജ്യത്തെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പിയാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി എന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. നവോദയ വിദ്യാലയം, കമ്പ്യൂട്ടർ വൽക്കരണം, പതിനെട്ടു വയസ്സ് തികഞ്ഞവർക്ക് വോട്ടവകാശം, അധികാര വികേന്ദ്രീകരണം, മുതലായ നൂതനവും ഭാവി സമ്പുഷ്ടവുമായ പദ്ധതികളിലൂടെ ഇന്ത്യാരാജ്യത്തെ മറ്റു വികസിത രാജ്യങ്ങൾക്കൊപ്പം എത്തിക്കാൻ കഴിഞ്ഞ ധിഷണാ ശാലിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
രാജീവ്ഗാന്ധിയുടെ 35–ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ അധ്യക്ഷനായിരുന്നു. മഠത്തിൽ നാണുമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി ബാലകൃഷ്ണൻ, ഇ ടി പദ്മനാഭൻ, ഇ കെ ശീതൾ രാജ്, പി എം അഷ്റഫ്, പുതുക്കാട്ട് രാമകൃഷ്ണൻ, മുജേഷ് ശാസ്ത്രി, ജയചന്ദ്രൻ തെക്കേകുറ്റി, കെ ടി സിന്ധു, രമ ചെറുകുറ്റി, അഡ്വ സമീർ ബാബു സംസാരിച്ചു.