പയ്യോളി: ഇപ്റ്റ യുടെ 83-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാതല നാടൻപാട്ട് ശില്പശാലയും ജനകീയ സാംസ്ക്കാരിക ദിനാഘോഷവും മെയ് 24,25 തിയതികളിൽ മേലടി എം.എൽ.പി.സ്കൂളിൽ നടക്കും. കവിയും ഗാനരചയിതാവുമായ എം.എം.സചീന്ദ്രനാണ് ശില്പശാല ഡയരക്ടർ .മെയ് 24ന് 3 മണിക്ക് തെയ്യം കലാകരൻ കെ.ഗോപാലൻ മാസ്റ്റർ, മപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞി മുസ്സ എന്നിവരെ നാമദേയത്തിലുള്ള നഗറിൽ മേലടി എം.എൽ .പി സ്കൂളിൽ കേരള ഫോക്ക് ലോർ അക്കാദമി മുൻ സെക്രട്ടറി ടി.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ .എച്ച്.ഒ.ഡി.ഇ കെ.ഗോവിന്ദ വർമ്മ രാജ, സജീവൻ മൊകേരി, മജീഷ് കാരയാട്, കൗമുദി ടീച്ചർ, പ്രേമൻ ചേളന്നൂർ, മണിദാസ് പയ്യോളി, മണികണ്ഠൻ, കൃഷ്ണദാസ് വല്ലാപ്പുന്നി, എന്നിവർ വിവിധ വിഷയത്തെക്കുറിച്ച് ക്ലാസ്സെടുക്കും.സമാപന സമ്മേളനം ഇപ്റ്റ ദേശീയ ജോ: സെക്രട്ടറി ആർ.ജയകുമാർ ഉദ്ഘാടനം ചെയ്യും.
മെയ് 25 വൈക: 5 മണിക്ക് ജനകീയ സാംസ്ക്കാരിക ദിനാഘോഷത്തിൻ്റെ ഭാഗമായി കെ പി എ സി വജ്രജൂബിലി ,തോപ്പിൽ ഭാസി ജന്മത്താബ്ദി, ഇപ്റ്റ 83-ാം ജന്മദിന ആഘോഷം എന്നി നടക്കും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ടി.വി.ബാലൻ ഉദ്ഘടനം ചെയ്യും.വിവിധ പരിപാടികളിലായി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാത്ത്, പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ.അബ്ദുറഹിമാൻ, പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി, സോമൻ കലൂർ, ബിജു പെരുമ്പുഴ, ഗിരജ കായലാട്ട് കെ പി എ സി, എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.