കൊയിലാണ്ടി: രാജ്ഭവനിൽ പരിസ്ഥിതി ദിന പരിപാടിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വച്ച് പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ട ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിക്കെതിരെ, ഭാരതമാതാവിന്റെ പ്രതീകം ദേശീയ പതാകയാണെന്ന് സിപിഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സിപിഐയുടെ സംസ്ഥാന ആഹ്വാനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളിലൂടെ നടത്തി. ഓരോ കേന്ദ്രത്തിലും ദേശീയ പതാക ഉയർത്തിയതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞപൂർവം വൃക്ഷതൈകൾ നട്ടു.
പരിപാടികൾക്ക് എസ്. സുനിൽമോഹൻ, ഇ.കെ. അജിത്ത്, കെ.എസ്. രമേഷ് ചന്ദ്ര, സന്തോഷ് കുന്നുമ്മൽ, എൻ.വി.എം. സത്യൻ, എം.കെ. വിശ്വൻ, സി.ആർ. മനേഷ് എന്നിവർ നേതൃത്വം നൽകി.