പയ്യോളി : കെ.എസ്.ടി എ മേലടി സബ്ജില്ലാ പഠന ക്യാമ്പ് സി.പി എം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. കിഴൂർ ജി യു പി സ്കൂളിൽ വച്ച് നടന്ന ഏകദിന പഠന ക്യാമ്പിൽ കെ.എസ് ടി.എ മേലടി സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു.
സബ് ജില്ലാ പ്രസിഡണ്ട് രമേശൻ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന സംഘാടനം എന്ന വിഷയത്തിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. സി സോമൻ ക്ലാസെടുത്തു. ജില്ലാ ജോയിൻ സെക്രട്ടറി അനുരാജ് വി, ജില്ലാ എക്സിക്യൂട്ടീവ് എസ് കെ ശ്രീലേഷ് എന്നിവർ സംസാരിച്ചു. സബ്ജില്ലാ ട്രഷറർ കെ ഷാജി നന്ദി രേഖപ്പെടുത്തി.