
നന്തി : നന്തി മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസും കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിന്നല്‍ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ റിനീഷ്, 39, ഷിൽന 27, നൗഷിത 34, സുരേഷ്ബാബു 62,ശ്രീജ,54, നിസാർ 52, നീനു 28 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ബസ്സുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു കൊയിലാണ്ടി പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.


                            