പയ്യോളി : ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മികച്ച വായനക്കാരൻ മുകുന്ദൻ പറമ്പത്തിനെ (ഹെവൻ ഇരിങ്ങൽ) ആദരിച്ചു . വീട്ടിൽ വെച്ചു നടന്ന ചടങ്ങ് യജുൽ ധനുഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ കെ ദേവദാസൻ മികച്ച വായനക്കാരനെ ഷാൾ അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വന്ത് എ.ടി അധ്യക്ഷത വഹിച്ചു. മുരളി ഒടിയിൽ , ഷീജ പറമ്പത്ത് തുടങ്ങിയർ സംസാരിച്ചു.ചന്ദ്രൻ കരുവോത്ത്, ഷിജില കെ.സി, പ്രജീഷ് ഒ, നിതാര സഞ്ജയ് തുടങ്ങിയവരുടെ ഗാനസന്ധ്യയും നടന്നു. ചടങ്ങിൽ രജീ്ഷ് കണ്ണമ്പത്ത് നന്ദി പറഞ്ഞു.