പയ്യോളി: കെ എൽ ജി എസ് എ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി പയ്യോളി നഗരസഭയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ആറ് വകുപ്പുകൾ കൂട്ടിച്ചേർത്ത പൊതു സർവീസ് രൂപീകരിച്ചതിന്റെ ഭാഗമായി നഗരസഭാ ജീവനക്കാർ നേരിടുന്ന വിവേചനത്തിന്റെയും ആനുകൂല്യ നിഷേധത്തിനെതിരെയും ആയിരുന്നു പ്രതിഷേധം.
മുൻ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ എൽ ജി എസ് എ സംസ്ഥാന കമ്മിറ്റി അംഗം വി കെ മജീദ്, ജില്ലാ സെക്രട്ടറി സി കെ റസാക്ക്, വികസന കമ്മിറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ, കൗൺസിലർമാരായ ഷഹനാസ് സി കെ, ഫാത്തിമ, അൻസില, സുജല ചെത്തിൽ എന്നിവർ സംസാരിച്ചു.