പയ്യോളി: അശാസ്ത്രീയമായ ഹൈവേ നിർമാണത്തിൽ പ്രതിഷേധിച്ച് പയ്യോളി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ കോഴിക്കോട് നാഷണൽ ഹൈവേ ഓഫീസ് ഉപരോധിച്ചു. ചടങ്ങ് ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പത്മശ്രീ അധ്യക്ഷത വഹിച്ചു. ചന്തുമാഷ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ് കോട്ടക്കൽ, ഷജ്മീന അസൈനാർ, റിയാസ് പിഎം, കോൺസിലർമാരായ കെ.ടി വിനോദൻ, ചെറിയാവി സുരേഷ്ബാബു, റസിയ ഫൈസൽ, നിഷ ഗിരീഷ്, എ പി റസാക്, മനോജ് ചത്തങ്ങാടി, സിപി ഫാത്തിമ,അൻവർ കയിരിക്കണ്ടി എന്നിവർ സംസാരിച്ചു. ധർണ സമരത്തിന് അരവിന്ദാക്ഷൻ സ്വാഗതവും സുനൈദ് എസി നന്ദിയും പറഞ്ഞു. ധർണ സമരത്തിൽ കൗൺസിലർമാരായ ഷാനവാസ്, സ്മിതേഷ്,ഖാലിദ്, ഗോപാലൻകാര്യാട്ട്, ബാബുരാജ്, ഷൈമ മണന്തല, ആതിര, രേവതി തുളസീദാസ്, സുജല, അനിത, രേഖ, മഞ്ജുഷ, ഷൈമശ്രീജു, സിജിനി, ഗിരിജ എന്നിവർ പങ്കെടുത്തു.