തിക്കോടി: ഓണത്തിന് തിക്കോടിയിലെ ചെണ്ടുമല്ലി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം പതിനഞ്ചാം വാർഡ് സുര്യ ജെ എൽ ജി യിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി കെ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, വാർഡ് മെമ്പർമാരായ ജിഷ കാട്ടിൽ, ബിനു കാരോളി,കുടുംബശ്രീ ജില്ലാമീഷൻ ബ്ളോക്ക് കോ ഓഡിനേറ്റർ അർജുൻ, അഗ്രി സി ആർ പി ഷാഹിദ പി പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സിഡിഎസ് മെമ്പർമാർ, അക്കൗണ്ടൻ്റ്, ജെ എൽ ജീ അംഗങ്ങൾ പങ്കെടുത്തു.