പയ്യോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പയ്യോളിയിൽ നടന്ന മേഖല സമ്മേളനത്തിൽ പുതിയ പ്രസിഡൻ്റ് ആയി സി.കെ രാജൻ പള്ളിക്കരയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി എ . കെ. അരുൺ പാറോൽ തുടരും. ട്രഷറർ ആയി എസ്. അശോക് കുമാറിനെയും തെരഞ്ഞെടുത്തു. കൂടാതെ 18 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

