ഇരിങ്ങൽ : ഇരിങ്ങൽ ടൗണിന് സമീപമുള്ള സർവീസ് റോഡിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം.മുമ്പിലെ ബസ് ആളെ കയറ്റാനായി നിർത്തിയപ്പോൾ പിറകിലെ ബസ് ഇടിക്കുകയായിരുന്നു.20 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.രാവിലെ 9:45 ഓടെയാണ് സംഭവം.