തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെട്ട ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രനില സത്യൻ, മെമ്പർമാരായ ബിനു കരോളി, വിബിത ബൈജു, ദിബിഷ, ഷീബ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

