പയ്യോളി: പയ്യോളി അമൃതഭാരതി വിദ്യാനികേതൻ 79 മത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിമുക്തഭടനായ പി കെ സനോജ് പതാക ഉയർത്തി സല്യൂട്ട് നൽകി. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനം കലാപരിപാടികൾ, സ്വാതന്ത്രദിന പ്രശ്നോത്തരി എന്നിവ നടന്നു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡണ്ട് സത്യനാഥൻ, സെക്രട്ടറി സജീഷ് കുമാർ, പ്രധാന അധ്യാപിക ലീന ,മറ്റ് അധ്യാപകർ , സമിതി അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ദേശീയ ഗാനം ചൊല്ലി ചടങ്ങ് അവസാനിച്ചു.


