പയ്യോളി: ബഷീർ തിക്കോടിയുടെ ‘ധൂർത്ത നേത്രങ്ങളിലെ തീ’ കാവ്യാ സമാഹാരം പ്രകാശനം ചെയ്തു. പയ്യോളി ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വീരാൻകുട്ടി മാസ്റ്റർ ഡോ. പി.കെ പോക്കർക്ക് നൽകി പ്രകാശനം ചെയ്തു. പി.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രതാപൻ തായാട്ട് അധ്യക്ഷനായി. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. ബഷീർ തിക്കോടി മറുമൊഴി നടത്തി. ചന്ദ്രൻ മുദ്ര സ്വാഗതവും സി.പി ജലാൽ നന്ദിയും പറഞ്ഞു.

ബഷീർ തിക്കോടിയുടെ ധൂർത്ത നേത്രങ്ങളിലെ തീ കാവ്യസമാഹാരം വീരാൻകുട്ടി മാസ്റ്റർ ഡോ. പി.കെ പോക്കർക്ക് നൽകി പ്രകാശനം ചെയ്യുന്നു