ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

news image
Sep 1, 2025, 5:52 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നമടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നമട ആലുങ്കല്‍ വീട്ടില്‍ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ആലപ്പുഴ ലജനത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. രാവിലെ എഴ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe