കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം

news image
Sep 2, 2025, 8:41 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം തഴവയിൽ വീടുകയറി ആക്രമണം. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം കൂടുതൽ ആക്രമണം നടത്തിയത്. സംഭവത്തിൽ സ്ത്രീകൾക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. മച്ചാൻ ബ്രോസ് എന്ന പേരിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇരു സംഘങ്ങൾ തമ്മിൽ ആക്രമണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe