.
പയ്യോളി: ബി.എം.എസ് പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി -ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. പ്രകടനവും പൊതുസമ്മേളനവും നടത്തി.
ജില്ലാ ജോയിൻറ് സെക്രട്ടറി കെ.കെ.വിനയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമിതിയംഗം സി.വി അനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഇ. പ്രജീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്.കെ.അരുൺ സ്വാഗതവും സി.വി.രാജീവ് നന്ദിയും രേഖപ്പെടുത്തി.