പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ കീഴൂരിലുള്ള ഇ.കെ.നായനാർ സ്റ്റേഡിയത്തോടുള്ള അവസാനിപ്പിക്കണമെന്ന് സിപിഐ പയ്യോളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിൽ കുടിവെള്ള പദ്ധതിക്കുള്ള പൈപ്പുകളും മറ്റും ഇറക്കി കായിക വിനോദം തടസ്സപ്പെട്ടുകിടക്കുകയാണ്.
സ്റ്റേഡിയത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന ഭരണ സമിതിയുടെ നടപടി അവസാനിപ്പിക്കണന്ന് ആവശ്യപ്പെട്ട കൊണ്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടിറി ഇരിങ്ങൽ അനിൽ കുമാർ, അസി.സെക്രട്ടറി സുധീഷ് രാജ്, മുൻസിപ്പാലിറ്റി കൗൺസിലർ റസിയ ഫൈസൽ എന്നിവർ നേതൃത്വം നൽകി.