തിക്കോടി: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. സപ്തംബർ 22 മുതൽ എല്ലാ ദിവസവും രവിലെ ഗണപതിഹോമം, ദേവിമാത്മ്യപാരായണം, വൈകീട്ട് ഭജന എന്നിവ ഉണ്ടായിരിക്കും.
30 ന് ദുർഗാഷ്ടമി, ഗ്രന്ഥ പൂജ, ഒക്ടോബർ 1 ന് ബുധൻ മഹാ നവമി രാവിലെ 7 മുതൽ അഖണ്ഡനാമജപം, വൈകിട്ട് 4 മണി ഭജന, 5 മണി അക്ഷരശ്ലോക സദസ്സ്, 6.30 വിളക്കു പൂജ,
7.30 ന് നാദ വേദി പെരുമാൾപുരം സംഗീത കൂട്ടായ്മ അവതരിപ്പിക്കുന്ന ഗാനമൃതം.
ഒക്ടോബർ 2 ന് വിജയദശമി വാഹന പൂജ ഗ്രന്ഥം എടുപ്പ് വിദ്യാരംഭം.
വിജയദശമി ദിവസം വാഹന പൂജയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.